അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജെ. ചിത്തരഞ്ജൻ പുരസ്ക്കാര സമർപ്പണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതുജനങ്ങളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ മഞ്ഞും മഴയും വെയിലും വകവെക്കാതെ പണിയെടുക്കുന്നവരെ സമൂഹം അവഗണിക്കുകയാണ് പതിവെന്നെന്ന് ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍ അധ്യക്ഷന്‍ ബേബിച്ചന്‍ വെച്ചൂച്ചിറ പറഞ്ഞു. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും എ.ഐ.ടി.യു.സി നേതാവുമായിരിന്ന ജെ. ചിത്തരഞ്ജന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം വനിതാദിനത്തില്‍ വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ടി.എ ബിന്ദുവിന് നല്‍കുകയായിരുന്നു അദ്ദേഹം.

പുരസ്ക്കാരം ഇത്തരം മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അർഹതപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകിയതിനാണ് ബിന്ദു പുരസ്ക്കാരത്തിന് അര്‍ഹയായത്. വെച്ചൂച്ചിറ സി.എച്ച്.സിയിലെ അസി: സർജൻ ഡോ. എസ്.പി ശ്രീനാഥ് മുഖ്യപ്രഭാഷണം നടത്തി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എന്‍. മനോജ് ദത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ .ബാബുരാജ്, ഹെൽത്ത് ഇൻസ്പകറന്മാരായ മധുസൂദനൻ,ടി. ആര്‍ അനിൽകുമാർ, രാജു, വിനോദ് കുമാർ, പബ്ലിക്ക് ഹെൽത്ത് സൂപ്പർവൈസർ സാലി, റോസമ്മ, ഫെഡറേഷൻ പത്തനംതിട്ട ഡിവിഷൻ സെക്രട്ടറി അനിൽകുമാർ , വെച്ചൂച്ചിറ സെക്ഷൻ സെക്രട്ടറി അജികുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...