കേരളത്തിൽ ആദ്യം കോവിഡിനെ അതിജീവിച്ച മറിയാമ്മക്ക്‌ വനിതാ ദിനത്തിൽ യൂത്ത്‌ കോൺഗ്രസ്‌ ആദരവ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : സർവ്വ ദേശീയ വനിതാ ദിനത്തിൽ കേരളത്തിലാദ്യമായി കോവിഡിനെ അതിജീവിച്ച മറിയാമ്മയെ യൂത്ത്‌ കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐത്തലയിലെ വീട്ടിൽ എത്തി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിലും പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാറും ചേർന്ന് മറിയാമ്മയെ ആദരിച്ചു. തുടർന്ന് വനിത ദിനത്തിൽ കേക്ക്‌ മുറിച്ച്‌ മറിയാമ്മ മധുരം പങ്കു വെച്ചു.

2020 മാർച്ച്‌ 8ന് കേരളത്തിൽ ആദ്യത്തെ കോവിഡ്‌ പോസിറ്റീവ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്ത റാന്നി ഐത്തലയിലെ പട്ടയിൽ വീട്ടിൽ എബ്രഹാം തോമസ്‌, മറിയാമ്മ ദമ്പതികളിൽ എബ്രഹാം 2021 ഡിസംമ്പർ 24 തീയതി തൊന്നൂറ്റിമൂന്നാം വയസ്സിൽ മരണപ്പെട്ടിരുന്നു. പട്ടയിൽ മറിയാമ്മക്ക്‌ ഇപ്പോൾ 92 വയസാണ്. പഞ്ചായത്ത്‌ അംഗം സീമ മാത്യു, റിജോ റോയി തോപ്പിൽ, ജെറിൻ പ്ലാചേരിൽ, ഷിബു തോണിക്കടവിൽ, ഉദയൻ സി എം,ഷിജോ ചേന്നമല, ടിന്റു ഐത്തല, ഏബൽ പുല്ലമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...