ജേക്കബ് തോമസിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. തമിഴ്നാട്ടിലെ ബിനാമി  സ്വത്ത് ഇടപാടില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ച്‌ ജേക്കബ് തോമസ് പറയുന്നുണ്ട്. അതിനാല്‍ ഈ ഭൂമി അനധികൃത സ്വത്തായി കാണാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. മേയ് 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം. നാളെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. പുതിയ കേസെടുത്താല്‍ ജേക്കബ് തോമസിനെ സര്‍ക്കാരിന് വീണ്ടും സസ്പെന്‍ഡ് ചെയ്യാം.

അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരി ക്കെ ഡ്രെഡ്‌ജര്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും ജേക്കബ്  തോമസിനെതിരെ ക്രൈംബ്രാഞ്ചിന്റെയും വിജിലന്‍സിന്റെയും അന്വേഷണങ്ങള്‍ തുടരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...