ഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടി വളര്‍ത്തി ഗിന്നസ് റെക്കോഡ് നേടി കല്ലൂപ്പാറക്കാരന്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടി വളര്‍ത്തിയ കല്ലൂപ്പാറ കടമാന്‍കുളം മേട്ടിന്‍പുറത്ത് വീട്ടില്‍ ജയിംസ് എബ്രഹാം ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും സര്‍ട്ടിഫിക്കറ്റും കഴിഞ്ഞ ദിവസം ജയിംസിന് ലഭിച്ചിരുന്നു. വീട്ടുവളപ്പില്‍ നട്ട്‌ പരിപാലിച്ച പച്ചമുളക് ചെടി വളര്‍ന്ന് അഞ്ചര മീറ്റര്‍ ഉയരത്തില്‍ എത്തുകയായിരുന്നു. 1999 – ല്‍ യു.എസ് ലെ കാലിഫോര്‍ണിയയില്‍ ലോറ ലിയാങ്ങിന്റെ പേരില്‍ പതിനാറടി ഉയരമുള്ള പച്ചമുളക് ചെടിയുടെ റെക്കോഡ് മറികടന്നാണ് ജയിംസ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ജൂണില്‍ ജയിംസ് മല്ലപ്പള്ളി ചന്തയില്‍ നിന്നും വാങ്ങിയ മുളക് തൈ വീട്ടുവളപ്പില്‍ നട്ടപ്പോള്‍ അസാധാരണ വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൂടുതല്‍ പരിചരണം നല്‍കിയത്.

ഒടിഞ്ഞു പോകാതെ കയറു കെട്ടി സംരക്ഷണം നല്കി വീടിന്റെ തൂണില്‍ പടര്‍ത്തി. അതും മതിയാകാതെ വന്നതോടെ ബീമില്‍ വലിയ മുളംകാല്‍ കെട്ടി അതില്‍ കയറ്റി. ചെടിയുടെ അസാധാരണ വളര്‍ച്ചയറിഞ്ഞ് കാണാനെത്തിയ സുഹൃത്തുക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗിന്നസ് റിക്കോഡിനായി അപേക്ഷിച്ചത്. ഇതേ തുടര്‍ന്ന് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ റിക്കാഡ് ഫോറത്തിന്റെ അന്താരാഷ്ട്ര ജൂറി സുനില്‍ ജോസഫിന്റെ നേതൃതത്വത്തിലുള്ള സംഘം പരിശോധനക്കെത്തി. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും തലവനുമായ ഡോ.സി.പി റോബട്ട്‌, സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റുകളായ ഡോ.വിനോദ് മാത്യു, ഡോ.റിന്‍സി.കെ.എബ്രഹാം, കൃഷി ഓഫീസര്‍ എ.പ്രവീണ എന്നിവരുടെ സാന്നിധ്യത്തില്‍ അളവും ഇനവും തിട്ടപ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....