മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പ്രസംഗം കേള്‍ക്കാന്‍ ആളില്ല ; വിവാദം

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാതിരുന്നത് വിവാദത്തില്‍. നഗരസഭ അങ്കണത്തിലൊരുക്കിയ വേദിയില്‍ സ്‌ക്രീനില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്‌തെങ്കിലും അതുവരെ അവിടെയുണ്ടായിരുന്നവര്‍ പോലും കാഴ്ച്ചക്കാരായുണ്ടായില്ല.

ജനകീയാസൂത്രണ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കുന്നതായിരുന്നു ചടങ്ങ്. പരിപാടി തുടങ്ങി ആദരവ് ഏറ്റുവാങ്ങിയ ശേഷം ചെയര്‍മാന്‍മാരും പ്രസിഡന്റുമാരും എഴുന്നേറ്റു പോയി. പിന്നീട് സദസിലുണ്ടായിരുന്നവരും എഴുന്നേറ്റുപോയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാതായത്.

സദസിലെ ഭൂരിഭാഗം കസേരകളും മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങും മുന്‍പേ ജീവനക്കാര്‍ നീക്കിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും ഭരണസമിതിയും സി.പി.എം നേതാക്കളും പ്രതിരോധത്തിലായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...