ജാസി ഗിഫ്റ്റ് പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ചെയർമാനാകും ; ശുപാർശ ചെയ്ത് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശുപാര്‍ശ. സജീവ രാഷ്ട്രീയത്തിലില്ലാത്ത ഒരു വ്യക്തിയെ ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ അധ്യക്ഷനുമായ പി.ജെ.വര്‍ഗ്ഗീസാണ് നിലവിലെ ചെയര്‍മാന്‍. ഇദ്ദേഹത്തിന്റെ കാലാവധി തീരാന്‍ രണ്ട് മാസം കൂടി ബാക്കിയുണ്ട്. ഈ ബോര്‍ഡ് ഉടന്‍ പിരിച്ചു വിട്ട് ജാസിയെ ചെയര്‍മാനാക്കാനാണ് തീരുമാനം. സിപിഎം അനുഭാവികൂടിയായ ജാസി പാര്‍ട്ടി പരിപാടികളിലെ സജീവ സാന്നിധ്യവുമാണ്.

ജാസി ഗിഫ്റ്റിനെ ഈ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും ബോര്‍ഡ് അംഗങ്ങളെ ഒന്നും തീരുമാനിച്ചിട്ടില്ല. ഇത് പിന്നീടായിരിക്കുമെന്നാണ് വിവരം. 2019 ജനുവരിയിലാണ് പി.ജെ.വര്‍ഗ്ഗീസ് ഈ സ്ഥാനം ഏറ്റെടുക്കുന്നത്. സിപിഎമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിന് ശേഷം മാത്രമേ ഈ ശുപാര്‍ശ നടപ്പാക്കാവൂ എന്ന് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശമുണ്ട്. ജനുവരി 12 മുതല്‍ 14 വരെയാണ് സമ്മേളനം.2003 ല്‍ പുറത്തിറങ്ങിയ സഫലം എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമാരംഗത്ത് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലെ ലജ്ജാവതി എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...