റാന്നി : ബൊലൊറോ ജീപ്പും കാറും കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറില്‍ ഇടിച്ച ബൊലേറോ നടുറോഡിൽ മറിഞ്ഞു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ നെല്ലിക്കമണ്ണിനും കണ്ടൻ പേരിനും മധ്യേയാണ് അപകടം നടന്നത്. കാർ ഓടിച്ചിരുന്ന പടിഞ്ഞാറ്റേതിൽ വർഗീസിനും ബൊലേറയിൽ സഞ്ചരിച്ചിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാർക്കും പരിക്കേറ്റു. ഇവരെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ അതോറിറ്റിയുടെ പണിസ്ഥലത്തേയ്ക്ക് പോയതായിരുന്നു ജീവനക്കാര്‍.
ജീപ്പും കാറും കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്കേറ്റു
RECENT NEWS
Advertisment



























