അര്‍ഹരല്ലാത്തവര്‍ വിശുദ്ധ ഖുര്‍ആനെ വ്യാഖ്യാനിക്കുന്നത് വലിയ അപകടം ചെയ്യും : ജിഫ്രി മുത്തുക്കോയ തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അര്‍ഹരല്ലാത്തവര്‍ വിശുദ്ധ ഖുര്‍ആനെ വ്യാഖ്യാനിക്കുന്നത് വലിയ അപകടം ചെയ്യും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദാരിമിസ് അസ്സോസിയേഷന്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വടക്കെ കൊവ്വലില്‍ സംഘടിപ്പിച്ച ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കാമെന്നും അവരെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാനും സി.പി.എം നേതാവുമായ ടി.കെ ഹംസ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന. ”പലര്‍ക്കും ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ തോന്നും. ഇത് അപകടത്തിലേക്കാവും എത്തുക. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ പണിയാണ് ചെയ്യേണ്ടത്. അല്ലാതെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ വരരുത്. ഖുര്‍ആന്‍ ആര്‍ക്കെങ്കിലും വ്യാഖ്യാനിക്കാനുള്ളതല്ല” -അദ്ദേഹം പറഞ്ഞു.

”പരിഭാഷ നോക്കി വ്യാഖ്യാനിക്കപ്പെടേണ്ടതല്ല ഖുര്‍ആന്‍. അങ്ങനെ വ്യാഖാനിക്കപ്പെട്ടാല്‍ അവ തള്ളപ്പെടണം. പലരും ഇപ്പോള്‍ അങ്ങനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയിട്ടുണ്ട്” -തങ്ങള്‍ പറഞ്ഞു. മുമ്പ് പല കള്ളന്മാരും ഖുര്‍ആന്‍ വ്യാഖ്യാനിക്കാറുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അനുസരിച്ച്‌ ഖുര്‍ആന്‍ വിശകലനം ചെയ്യപ്പെടണമെന്നതും അതിന് കഴിവുള്ളവരുണ്ടാകണമെന്നതും ഇകെ അബൂബക്കര്‍ മുസ്‌ലിയാരുടെ അന്ത്യാഭിലാഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടി.കെ ഹംസ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന വിമര്‍ശവുമായി സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്‌വി ലേഖനമെഴുതിയിരുന്നു. മിശ്രവിവാഹത്തെ ന്യായീകരിക്കാനാണ് ഹംസ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തിയതെന്നും നദ്‌വി പറഞ്ഞിരുന്നു. മതനിരാസവും നിരീശ്വരവാദവും അടിച്ചേല്‍പിക്കാന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ ശ്രമം നടക്കുന്നതായും ലേഖനത്തില്‍ വിമര്‍ശിച്ചു. മിശ്ര വിവാഹം നിഷിദ്ധമാണെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാടെന്ന് നദ്‌വി പറയുന്നു. ജൂത, ക്രൈസ്തവ മതക്കാരെ വിവാഹം കഴിക്കാന്‍ അനുമതിയുണ്ടെങ്കിലും കൃത്യമായ വ്യവസ്ഥകളുണ്ട്.

മതകാര്യങ്ങളില്‍ പ്രാമാണികമായി അറിവില്ലാത്തവര്‍ ഇടപെട്ട് അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്ന് എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ ഇസ്‌ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുര്‍ആനുമായും ഇസ്‌ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്. ഇസ്‌ലാമിക വിശ്വാസികള്‍ക്ക് വിവാഹത്തിന് മതത്തില്‍ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാല്‍ മതത്തെ മാറ്റി നിര്‍ത്തി വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിവാഹം നടത്താം. എന്നാല്‍ അതിനെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തി തെറ്റുദ്ധാരണ ഉണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...