ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും കോട്ടയം സ്വദേശി ലക്ഷങ്ങള്‍ തട്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും കോട്ടയം സ്വദേശി ലക്ഷങ്ങള്‍ തട്ടി. യൂറോപ്പിലെ മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നാല്‍പതോളം യുവാക്കളില്‍ നിന്നും കോട്ടയം കിടങ്ങൂര്‍ സ്വദേശി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇരകളായ കൊച്ചി സ്വദേശികള്‍ വരാപ്പുഴ പോലീസില്‍ പരാതി നല്‍കി. പ്രതി ഒളിവിലെന്നാണ് പോലീസ് പറയുന്നത്.

2021 ഒക്ടോബറിലാണ് കൊച്ചി സ്വദേശി കളായ സാന്‍വിനും എല്‍ബിനും അറുപതിനായിരം രൂപയും രേഖകളും നല്‍കുന്നത്. പണമിടപാടുകള്‍ ഓണ്‍ ലൈനായി നടന്നതിനാല്‍ ഇരകള്‍ ഏജന്റായ പ്രിന്‍സിനെ നേരിട്ട് കണ്ടിട്ടില്ല. പണം നല്‍കി 9 മാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് വരാപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. സാന്‍വിന്റെ അനുഭവം മാത്രമല്ല ഇത്. വിദേശത്ത് ജോലി സ്വപ്നം കണ്ട നിരവധി യുവാക്കളാണ് തട്ടിപ്പിനിരയായത്.എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തില്‍ പ്രിന്‍സ് ഒളിവിലാണെന്ന് സ്ഥിരികരിച്ചു.

കോന്നി സ്വദേശീയായ പ്രിന്‍സ് വര്‍ഷങ്ങളായി കോട്ടയം കിടങ്ങൂരിലാണ് താമസം. പ്രതിക്കെതിരെ സമാന കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഉള്ളതായാണ് പോലീസ് പറയുന്നത്. നഷ്ടമായ പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാന്‍വിനും എല്‍ബിനും യൂറോപ്പിലെ മാള്‍ട്ടയില്‍ മെഡിസിന്‍ പാക്കിംഗാണ് ജോലി. വേദനം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. യാത്ര ചിലവായി അറുപതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പ്രിന്‍സ് സക്കറിയാസ് കൈപ്പറ്റിയെന്ന് ഇരകള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...