റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടി ; പത്തനംതിട്ട സ്വദേശിനി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേശിനിയായ 51 കാരിയെ നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട കുളനട സ്വദേശി കല ടി. നായരാണ് അറസ്റ്റിലായത്. വീട് വാടകയ്ക്കെടുത്ത് പ്രായമായവരെ കൂടെ താമസിപ്പിച്ച്‌ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചതായും ഇവര്‍ക്കെതിരെ പരാതിയുണ്ട്. 2017ല്‍ വട്ടപ്പാറ സ്വദേശിയില്‍ നിന്ന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 15 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും വാങ്ങിയ കേസിലാണ് കല ടി.നായ‍‍‍രെ പോലീസ് അറസ്റ്റുചെയ്തത്.

വെമ്പായം, വട്ടപ്പാറ എന്നിവിടങ്ങളില്‍ താമസിച്ച്‌ നിരവധി പേരില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. കല അറസ്റ്റിലായത് അറിഞ്ഞ് നിരവധി പേരാണ് സമാന പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. തട്ടിപ്പിന് ശേഷം ചാലക്കുടിയിലേക്ക് താമസം മാറ്റിയ കല അവിടെയും സമാന തട്ടിപ്പ് നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു.

ജോലിയില്‍ നിന്ന് വിരമിച്ച്‌ ഒറ്റപ്പെട്ടുകഴിയുന്ന പ്രായമായമായവരെ പരിചയപ്പെട്ട് കൂടെ താമസിപ്പിച്ചു അവരുടെ സമ്പാദ്യങ്ങള്‍ കൈക്കലാക്കിതായുള്ള പരാതികളും കലയ്ക്കെതിരെ ഉയ‍ര്‍ന്നിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരാതികളില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...