തൊഴില്‍ തട്ടിപ്പ് ; സരിതാ നായരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസില്‍ സരിതാ നായരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതി മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തട്ടിപ്പില്‍ പ്രതിക്ക് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പണം സരിതയുടെ അക്കൗണ്ടില്‍ എത്തിയതിന് തെളിവുണ്ടന്നും വ്യാജ നിയമന ഉത്തരവ് ചമച്ചതില്‍ സരിതക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കെ ടി ഡി സിയില്‍ ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ നായരില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് ബി.സുധീന്ദ്ര കുമാര്‍ തള്ളിയത്. ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് അരുണ്‍ സെല്‍വരാജില്‍ നിന്ന് 11.49 ലക്ഷം തട്ടിയെന്ന കേസ് ഹര്‍ജി ഭാഗം മാറ്റി. 25 ദിവസമായി കസ്റ്റഡിയിലാണന്നും കാന്‍സറിന് ചികിത്സയിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സരിതയുടെ വാദം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ...

0
ആലപ്പുഴ: അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജിത്ത് ദീപ്കെ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, സുപ്രീം...

ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ

0
വാഷിംഗ്ടൺ: ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി 13 ദിവസം...

ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് അമിത് ഷാ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ...