അയോധ്യയിലെ അഴിമതിയുടെ വ്യാപ്തി ചിന്തിക്കാൻ കഴിയാത്തതെന്ന് ജോൺ ബ്രിട്ടാസ് എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോധ്യയിലെ അഴിമതിയുടെ വ്യാപ്തി ചിന്തിക്കാൻ കഴിയാത്തതെന്ന് ജോൺ ബ്രിട്ടാസ് എംപി. അയോധ്യയിലെ അഴിമതി കാണുമ്പോൾ ശബരിമലയിലേത് വെറും കടലപ്പരിപ്പിന്റെ വലിപ്പം മാത്രമാണുള്ളതെന്നും വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയോ ജുഡിഷ്യൽ അന്വേഷണമോ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എഫ്സിആര്‍എ ചട്ടഭേദഗതിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എഫ്സിആര്‍എ ചട്ടഭേദഗതി. ബില്ല് മാറ്റിവെച്ചത് കേരളത്തിലെ തെരഞ്ഞെടുപ്പ് കൊണ്ടുമാത്രമായിരുന്നു.

ഇപ്പോൾ കൊണ്ടുവന്ന ഭേദഗതി സാമ്പിൾ ഡോസ് മാത്രമാണ്. അഭിപ്രായസ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പറഞ്ഞ കാര്യങ്ങളിൽ ഇത്രവേഗം മലക്കംമറിഞ്ഞ ഒരു സർക്കാർ ഇന്ത്യൻ ചരിത്രത്തിലില്ല. പിഎം ശ്രീ ഇപ്പോൾ അറബിക്കടലിൽ മുങ്ങിച്ചാകുന്നത് കാണുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പദ്ധതിയെ ശക്തമായി വിമർശിച്ച യുഡിഎഫ് എംപിമാർ ഇപ്പോൾ എവിടെയെന്നും എംപി ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...