Thursday, April 25, 2024 9:22 am

മടങ്ങിവരുന്ന പ്രവാസി മലയാളികൾ ലോകത്തിന്റെ തലച്ചോറ് : ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മടങ്ങിവരുന്ന പ്രവാസി മലയാളികൾ കേരളത്തിന്റെ തലച്ചോറാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവ സമ്പത്തുമായാണ് ഈ പ്രവാസി മലയാളികൾ എത്തുന്നത്. ഈ അനുഭവ സമ്പത്ത് നാടിന് പ്രയോജനപ്പെടുത്താൻ സാധിക്കണമെന്നും അദേഹം പറഞ്ഞു. കേരള കോൺഗ്രസ്‌ (എം) രൂപീകരിച്ച പ്രവാസി കേരള കോൺഗ്രസ്‌ (എം) കേരള ഘടകത്തിന്റെ ഉദ്ഘാടനവും സംസ്ഥാന നേതൃ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

നിലവിൽ മടങ്ങിയെത്തിയിരിക്കുന്ന പ്രവാസികൾ പലർക്കും പല അനുഭവങ്ങളുണ്ട്. യൂണിവേഴ്സൽ കൾച്ചർ അറിയാവുന്നവരാണ് അവർ ഓരോരുത്തരും. ഈ കൾച്ചർ എങ്ങിനെ നമ്മുടെ നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടത്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ പ്രവാസി കേരള കോൺഗ്രസ്‌ (എം) കേരള ഘടകത്തിന് സാധിക്കണമെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു. പൊതുസമ്മേളനവും പ്രവാസി കേരള കോൺഗ്രസ് എം കേരള ഘടകത്തിന്റെ ഉദ്ഘാടനവും ഭദ്രദീപം തെളിയിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി നിർവഹിച്ചു. പ്രവാസി കേരള കോൺഗ്രസ്‌ (എം) സംസ്ഥാന കോർഡിനേറ്റർ ഡോ. ജോർജ്ജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവാസികൾ അതിവേഗം പ്രതികരിക്കുന്നവരാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. മലയാളികളെക്കാൾ കൂടുതൽ രാഷ്ട്രീയ ബോധമുള്ളരാണെന്നും അദേഹം പറഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌, തോമസ് ചാഴികാടൻ എം പി, കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി, പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ, പാർട്ടി ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, പാർട്ടി ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായ അഡ്വ. മുഹമ്മദ്‌ ഇക്ബാൽ, സംസ്ഥാന കൺവീനർ തങ്കച്ചൻ പൊന്മാങ്കൽ, കോട്ടയം ജില്ലാ കോർഡിനേറ്റർ ജോണി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിഎഎയിൽ നിലപാട് പറയേണ്ടി വരും, രാഹുലിന്റെ ചാവക്കാട്ടെ റാലി മാറ്റിയത് അതുകൊണ്ട് ; വി...

0
തൃശൂർ: പൗരത്വ നിയമത്തിനെതിരായ നിലപാട് പറയേണ്ടിവരും എന്നതിനാലാണ് കോൺഗ്രസ് ചാവക്കാട്ടെ രാഹുൽ...

ബിഹാറിൽ ജെ.ഡി.യു നേതാവ് വെടിയേറ്റ് മരിച്ചു

0
പട്‌ന: ബിഹാറിൽ ജെ.ഡി.യു യുവനേതാവ് സൗരഭ് കുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ...

കോൺഗ്രസ് എല്ലാക്കാലത്തും ദേശവിരുദ്ധരോടാണ് സഹതാപം പ്രകടിപ്പിച്ചിട്ടുള്ളത് ; ജെ പി നദ്ദ

0
പാട്‌ന: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ...

മലാല യൂസഫ്‌ സായിക്കെതിരെ ജന്മനാടായ പാകിസ്താനിലടക്കം വൻ വിമർശനം

0
ലാഹോർ: മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണോടൊപ്പം ചേർന്ന് സംഗീത...