നെല്ലിക്കുന്ന് സ്വദേശി ജോസ് യാത്രയായത് മൂന്നു പേര്‍ക്ക് ജീവന്‍ പകുത്ത് നല്‍കിയിട്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മസ്തിഷ്ക മരണം സംഭവിച്ച തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജോസ് (61 വയസ്സ്) യാത്രയായത് മൂന്നു പേര്‍ക്ക് പുതു ജന്മം നല്‍കി. റോഡഅപകടത്തെ തുടര്‍ന്ന് അത്യാഹിതാവസ്ഥയിലായ ജോസിന്റെ മസ്തിഷ്‌കമരണം മെയ് 10ാം തിയ്യതി സ്ഥിരീകരിക്കുകയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മസ്തിഷ്‌ക മരണം സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന് അവയവദാനത്തിന്റെ പ്രസക്തിയെ കുറിച്ച്‌ ഡോക്ടര്‍മാര്‍ കുടുംബത്തെ ബോധവത്കരിക്കുകയും അവര്‍ തയ്യാറാവുകയുമായിരുന്നു.

ഇഎസ്ഐ പരിധിയില്‍ ഉള്‍പ്പെടുന്ന വ്യക്തിയായതിനാല്‍ അവയവദാനത്തിന് ആവശ്യമായ ഇഎസ്ഐ സമ്മതവും, അതോടൊപ്പം തന്നെ പതിവ് നിയമനടപടിക്രമങ്ങളും പാലിക്കേണ്ടിയിരുന്നു. എന്നാല്‍ തൃശൂര്‍ പൂരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായതിനാല്‍ തൃശൂരില്‍ വെച്ച്‌ ഇത് പൂര്‍ത്തീകരിക്കുകയും, വലിയ റോഡ് ബ്ലോക്കുകളെ അതിജീവിച്ച്‌ കരള്‍ എറണാകുളം മെഡ്‌സിറ്റിയിലും ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസിലും മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം വിജയകരമായി തരണം ചെയ്യുകയും പോലീസ് ഒരുക്കിയ ഗ്രീന്‍ കോറിഡോര്‍ വഴി യാത്രാ തടസ്സങ്ങളെ അതിജീവിക്കുകയും ചെയ്തു. കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി എന്നീ ഹോസ്പിറ്റലുകളിലെ സര്‍ജന്മാര്‍ അറിയിപ്പ് കിട്ടിയ ഉടന്‍ തൃശ്ശൂരിലേക്ക് മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ തിരിക്കുകയും അവയവം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച്‌ പുലര്‍ച്ചയോടെ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും കൊണ്ടുവരികയും രാവിലെയോടെ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയും ചെയ്തു. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ അന്ധനായ 49 വയസ്സുകാരനിലും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ 47 വയസ്സുകാരനിലുമാണ് അവയവങ്ങള്‍ വെച്ചുപിടിപ്പിച്ചത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...