ഡിവൈഎഫ്‌ഐ 11–ാം അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : റാണി റാഷ്മണി റോഡില്‍ പതിനായിരക്കണക്കിനു യുവജനങ്ങള്‍ അണിനിരക്കുന്ന മഹാസംഗമത്തോടെ ഡിവൈഎഫ്‌ഐ 11–ാം അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 27 വര്‍ഷത്തിനുശേഷമാണ്‌ നഗരം വീണ്ടും അഖിലേന്ത്യ സമ്മേളനത്തിന്‌ വേദിയാകുന്നത്‌ .സംസ്ഥാനത്തിന്റെ മറ്റു ജില്ലകളില്‍നിന്നുള്ളവര്‍ ഹൗറ, സിയാള്‍ദ റെയില്‍വേ സ്‌റ്റേഷനുകളില്‍ കേന്ദ്രീകരിച്ച്‌ പ്രകടനമായി നഗരത്തിലേക്ക് കടക്കും. യുവ ബ്രിഗേഡിന്റെ മാര്‍ച്ചുമുണ്ടാകും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹിം അധ്യക്ഷനാകും.

മാസങ്ങള്‍ക്കുമുമ്പ് പ്രക്ഷോഭത്തിനിടെ ബംഗാളില്‍ പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സയ്ദുള്‍ ഇസ്ലാം മിഥ്യയുള്‍പ്പെടെ സമ്മേളനകാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തസാക്ഷികളായവരുടെ വീടുകളില്‍നിന്നുള്ള പതാകകള്‍ പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്തും. വെള്ളി രാവിലെ പത്തുമുതല്‍ ഞായര്‍വരെ സാള്‍ട്ട് ലേക്ക് ഈസ്‌റ്റേണ്‍ സോണ്‍ കള്‍ച്ചറല്‍ സെന്ററിലെ ദ്യോഗോ മറഡോണ നഗറില്‍ പ്രതിനിധി സമ്മേളനം. മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്‌ഘാടനം ചെയ്യും. മൂന്നുദിവസവും സമ്മേളന നഗറില്‍ വിവിധ വേദികളില്‍ കലാപരിപാടികള്‍, സെമിനാറുകള്‍, പുസ്തക – ചരിത്ര – ചലച്ചിത്ര പ്രദര്‍ശനം എന്നിവയുണ്ടാകും. സെമിനാറില്‍ കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉള്‍പ്പെടെ വിവധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...