ഭക്ഷണം വാങ്ങാന്‍ പണം ആവശ്യപ്പെട്ട ആറ് വയസ്സുകാരനെ പോലീസുകാരന്‍ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഭക്ഷണം വാങ്ങാന്‍ പണം ആവശ്യപ്പെട്ട ആറ് വയസ്സുകാരനെ പോലീസുകാരന്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയ ജില്ലയില്‍ രഥയാത്രക്കിടെയാണ് സംഭവം. രഥയാത്രയുടെ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് കോണ്‍സ്റ്റബിള്‍ രവി ശര്‍മ്മയാണ് കുട്ടിയെ കൊന്നത്. ഭക്ഷണം വാങ്ങാനായി കുട്ടി പണം ആവശ്യപ്പെട്ടെങ്കിലും പോലീസുകാരന്‍ നല്‍കിയില്ല. എന്നാല്‍ തന്റെ ആവശ്യം കുട്ടി പലതവണ ആവര്‍ത്തിച്ചു. ഇതില്‍ രോഷാകുലനായ രവി ശര്‍മ്മ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊന്നെന്നും മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് അജ്ഞാതമായ സ്ഥലത്ത് ഉപേക്ഷിച്ചെന്നും ദാതിയ പോലീസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് പറഞ്ഞു.

സംഭവ സ്ഥലത്ത് രവി ശര്‍മ്മ കാറുമായി പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തനിക്ക് വിഷാദരോഗമുള്ളതായും ആവര്‍ത്തിച്ച്‌ പണം വേണമെന്നുള്ള കുട്ടിയുടെ ചോദ്യം ദേഷ്യമുണ്ടാക്കിയെന്നും പ്രതി പറഞ്ഞതായി എസ്.പി വ്യക്തമാക്കി. ഇയാളെ സര്‍വ്വീസില്‍ നിന്ന് പിരിച്ച്‌ വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് കത്തയച്ചതായി അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...