ജോയ്​ അറക്കലിന്റെ മരണം ആത്​മഹത്യയാണെന്ന്​ ദുബൈ പോലീസ്​

For full experience, Download our mobile application:
Get it on Google Play

ദുബൈ: വ്യവസായ പ്രമുഖന്‍ ജോയ്​ അറക്കലിന്റെ  മരണം ആത്​മഹത്യയാണെന്ന്​ ദുബൈ പോലീസ്​ വ്യക്​തമാക്കി. ബിസിനസ്​ ബേയിലെ കെട്ടിടത്തി​ന്റെ  14ാം നിലയില്‍ നിന്ന്​ ചാടിയാണ്​ ഇദ്ദേഹം ആത്​മഹത്യ ചെയ്​തത്​.  മരണത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ ഗൂഢാലോചനകള്‍ ഇല്ലെന്നും പോലീസ്​ അറിയിച്ചു. എണ്ണ ശുദ്ധീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്നോവ റിഫൈനറീസ്​ എന്ന സ്​ഥാപനത്തി​​ന്റെ  എം.ഡിയായിരുന്ന ജോയിയുടെ മരണം ഈ മാസം 23നാണ്​ സംഭവിച്ചത്​. സാമ്പത്തിക പ്രശ്​നങ്ങളാണ്​ മരണത്തിനു  പിന്നിലെന്നും ബര്‍ദുബൈ പോലീസ്​ സ്​റ്റേഷന്‍ ഡയറക്​ടര്‍ ​​ബ്രിഗേഡിയര്‍ അബ്​ദുല്ലാ ഖദീം ബിന്‍ സുറൂര്‍ വ്യക്​തമാക്കി.

അതിനിടെ ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്​. ഇന്ത്യയില്‍ ലോക്​ഡൗണും വിമാന വിലക്കും നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക എയര്‍ ആംബുലന്‍സ്​ ചാര്‍ട്ടര്‍ ചെയ്​ത്​ എത്തിക്കാനാണ്​ തീരുമാനം. ഇതിന്​ ഇന്ത്യന്‍ അഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്​.  ജോയിയുടെ ഭാര്യക്കും മക്കള്‍ക്കും അതേ വിമാനത്തില്‍ അനുഗമിക്കാനും അനുമതിയുണ്ട്​. യു.എ.ഇ വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ മന്ത്രാലയത്തി​ന്റെകൂടി അംഗീകാരം ലഭിച്ചാലുടന്‍ വിമാനം പുറപ്പെടുമെന്ന്​ ഇന്ത്യന്‍ കോണ്‍സുലേറ്റ്​ അറിയിച്ചു.

The post ജോയ്​ അറക്കലിന്റെ മരണം ആത്​മഹത്യയാണെന്ന്​ ദുബൈ പോലീസ്​ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...