കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലയില്‍ ഇന്ന് ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റീവ്. ഇതില്‍ 201 സാമ്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കപശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ്. സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. കൊവിഡ് ബാധിച്ച്‌ ജില്ലയില്‍ ചികില്‍സയിലുള്ള മൂന്നുപേര്‍ ഇന്ന് രോഗമുക്തരായി. വൈറസ് ബാധിച്ച്‌ ആശുപത്രിയില്‍ ചികില്‍സയിലുള്ളത് 18 പേരാണ്. ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്.

17 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. ഇന്ന് ആരെയും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. 19 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 216 പേരെയാണ് ഇന്ന് ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടത്. ഹോം ക്വാറന്റേനില്‍ കഴിയുന്നവരുടെ എണ്ണം ഇതോടെ 1,256 ആയി. ജില്ലയില്‍ ഇന്നുവരെ 1,252 പേര്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായി. 272 പേരുടെ പരിശോധനാഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. 86 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഇന്ന് അയച്ചിട്ടുണ്ട്.

The post കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...