ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് നടപ്പിലാക്കാൻ അനന്തമായി നീളുന്നത് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുള്ള അനീതിയാണ് ; ഫാ. ബെന്യാമിൻ ശങ്കരത്തിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ക്രൈസ്തവ വിശ്വാസികളുടെ പിന്നോക്ക അവസ്ഥ പഠിക്കാൻ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് നടപ്പിലാക്കാൻ അനന്തമായി നീളുന്നത് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുള്ള അനീതിയാണെന്നും അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് ജജില്ലാ പ്രസിഡന്റ് ഫാ. ബെന്യാമിൻ ശങ്കരത്തിൽ പറഞ്ഞു. നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് റാന്നി അസംബ്ലി മണ്ഡലം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നാക്രമണങ്ങളിൽ ശക്തമായി പ്രതിഷേധിക്കണമെന്നും ക്രൈസ്തവ വിഭാഗത്തിന് നീതി നിഷേധിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നിലപാടുകൾ പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം സെക്രട്ടറി പ്രശാന്ത് ബി മോളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനീഷ് തോമസ്, റവ.എ എസ് ബിജു, ക്യാപ്റ്റൻ ടിനോ തോമസ് , പാ. സജി ചെറിയാൻ, രാജു തേക്കടയിൽ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റവ.എ എസ് ബിജു (പ്രസിഡന്‍റ്), പാ. സജി ചെറിയാൻ, ക്യാപ്റ്റൻ ടിനോ തോമസ് (വൈസ് പ്രസിഡന്‍റുമാര്‍), പ്രശാന്ത് ബി മോളിക്കൽ (സെക്രട്ടറി), അമൽ ഷിബു (ജോയിന്‍റ് സെക്രട്ടറി), അബിനു മഴുവേഞ്ചേരി (ട്രഷറര്‍),രാജു തേക്കടയില്‍ (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...