മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂർ സ്വദേശി ജുവിൻ രാജുവിന്റെ അവയവങ്ങൾ അഞ്ചു പേർക്ക് ദാനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂർ സ്വദേശിയായ 16 കാരൻ ജുവിൻരാജുവിന്റെ അവയവങ്ങളാണ് അഞ്ചു പേർക്ക് ദാനം ചെയ്യുക. ജൂൺ 15-ന് രാവിലെ 11:30-ഓടെ ആളൂർ കദളിചിറയിലെ അപകടത്തിലാണ് ജുവിന് ഗുരുതര പരിക്കേറ്റത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ജുവിന് മസ്തിഷ്‌കമരണം സംഭവിച്ചത്. ഹൃദയവും കരളും വൃക്കകളും കോർണിയയും ദാനം ചെയ്യാനാണ് ബന്ധുക്കൾ അനുമതി നൽകിയത്. ലിസി ആശുപത്രിയിലെ 22കാരനാണ് ഹൃദയം നൽകുന്നത്. കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്ക് നൽകും. ഒരു വൃക്ക ലിസി ആശുപത്രിയിലെയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലെയും രോഗികൾക്കായി നൽകും. കോർണിയ അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രി ഐ ബാങ്കിലേക്കാണ് മാറ്റുക.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...