പത്തനംതിട്ടയില്‍ ഒളിമ്പിക്‌സ് ദിന റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഒളിംപിക് അസോസിയേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ രാജ്യാന്തര ഒളിംപിക്‌സ് ദിനം ആഘോഷിച്ചു. ദിനാഘോഷങ്ങളുടെ ഭാഗമായി രാവിലെ കളക്ടറേറ്റിനു മുൻപിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ട‌ർ എ.നിസാമുദീൻ ഫ്ലാഗ് ഓഫ് ചെയ്‌തു. തുടർന്ന് ദീപശിഖ മുൻസിപ്പൽ ചെയർപേഴ്‌സൺ സിന്ധു അനിൽ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാറിന് കൈമാറി. പ്ലോട്ടുകൾ, ചെണ്ടമേളം, മുത്തുക്കുട, ബാൻഡ് തുടങ്ങിയവയോടുകൂടി വർണശബളമായ ഘോഷയാത്ര ടൗൺ സ്ക്വയറിൽ എത്തിച്ചേർന്നു. ഘോഷയാത്രയുടെ സമാപന ചടങ്ങ് മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്‌തു.

ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. തുടർന്ന് ഘോഷയാത്രകളിൽ പങ്കെടുത്ത വിദ്യാലയങ്ങൾക്കുള്ള സമ്മാനം ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ വിതരണം ചെയ്തു. തുടർന്ന് നടന്ന ഒളിംപിക്‌സ് ദിന സന്ദേശം ജില്ല ഒളിംപിക്സ‌് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്ന കുമാർ നടത്തി. ചടങ്ങിൽ പത്തനംതിട്ട മുൻസിപ്പൽ വൈസ് ചെയർമാൻ എ.സഗീർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ മോഹൻരാജ്, ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി മോഹൻ, ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.അർജുനൻ, വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ കെ.മാത്യു……

കൗൺസിലർമാരായ സജി കെ സൈമൺ, ജോയമ്മ സൈമൺ, നജിം രാജ്, ഷെറീന റഹിം, അംബിക വേണു, ഫാത്തിമ, അഖിൽ മാടത്തിലേത്ത്, ഏബൽ മാത്യു, അരവിന്ദാക്ഷൻ നായർ, സജി കെ സൈമൺ, ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.ഡാനിയൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയ് കെ. പൗലോസ്, ചന്ദ്രൻ കരോട്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ അമ്പിളി ഭാസ്‌ക, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ.സുരേഷ് കുമാർ, എൽഡിഎഫ് പാർലമെന്ററി പാർട്ടിലീഡർ പി.കെ. അനീഷ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് എം.അബു നവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...