കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പ്രിലിമനറി പരീക്ഷ ഫലം ഓഗസ്റ്റ് 26ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പ്രിലിമനറി പരീക്ഷ ഫലം ഓഗസ്റ്റ് 26ന് പ്രഖ്യാപിച്ചേയ്ക്കും. പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീറാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍ നടത്തും. കൊവിഡ് കണക്കിലെടുത്ത് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയവര്‍ക്ക് ഓണ്‍ലൈന്‍ പരിശോധന നടത്തുമെന്നും എം കെ സക്കീര്‍ അറിയിച്ചു.

നാലു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്. 3000 മുതല്‍ 4000 വരെ ഉദ്യോഗാര്‍ഥികളെ സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. സ്ട്രീം 2-ലും 3-ലും ആനുപാതികമായ രീതിയില്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തും. മെയിന്‍ പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് കൂട്ടില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ വ്യക്തമാക്കി.

നേരത്തെ കെഎഎസ് അപേക്ഷാ നടപടികളില്‍നിന്ന് ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നു ഹൈക്കോടതി. എന്നാല്‍, പിഎസ്‌സി, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കറ്റ് ജനറല്‍ ഓഫീസ് എന്നിവടങ്ങളിലെ ജീവനക്കാരെ അപേക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കിയതില്‍ തെറ്റില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....