കോവിഡ് ബാധിച്ച്‌ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 60കാരന്‍ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കോവിഡ് ബാധിച്ച്‌ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 60കാരന്‍ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേയ്ക്ക് താമസം മാറിയിരുന്നു. 60കാരന് ഭക്ഷണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ വിമുഖത കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

കര്‍ണാടക ബെല്ലാരി ജില്ലയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു. രോഗിയെ ചികിത്സയ്ക്കാന്‍ മെഡിക്കല്‍ സംഘം എന്തുകൊണ്ട് തയ്യാറായില്ല എന്ന കാര്യവും ജില്ലാ ഭരണകൂടം പരിശോധിക്കും.

ഭക്ഷണത്തിന് വേണ്ടി 60കാരന്‍ യാചിക്കുന്ന ശബ്ദം വീട്ടില്‍ നിന്ന് കേട്ടതായി നാട്ടുകാര്‍ പറയുന്നു. രണ്ടുദിവസത്തിനിടെ ഒരിക്കല്‍ മാത്രമാണ് 60കാരന് ഭക്ഷണം എത്തിച്ചുനല്‍കിയത്. പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം ഉള്‍പ്പെടെയുളളവര്‍ സ്ഥലത്ത് എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളെ തിരിച്ചറിയാൻ ‘ഷാർക് അവെയർ’ ആപ്പ്

0
കൊച്ചി: സംരക്ഷിത പട്ടികയിലുള്ള സ്രാവ്, തിരണ്ടിയിനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ...

ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദേശം

0
കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ്...

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ് സർക്കാരിന് തിരിച്ചടി

0
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ്...

സമരക്കാർക്ക് നിയമസഹായം നൽകാനായി ‘സാക്ഷി’ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചതായി സിജെപി

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പോലീസ് വേട്ടയാടുന്നുവെന്ന്...