“മുഖ്യമന്ത്രി പദത്തിനായി യുഡിഎഫിൽ തമ്മിലടി ; കസേരയ്ക്ക് പകരം ബെഞ്ച് ഇടുന്നതാണ് നല്ലത് “: കെ.ബി. ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിന് പൂർണ്ണ വിജയപ്രതീക്ഷയുണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ . കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം എൽഡിഎഫ് ഇത്തവണയും നിലനിർത്തുമെന്നും പാലക്കാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ മുന്നണിക്ക് വലിയ മുൻതൂക്കം ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരള ചരിത്രത്തിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്ത അഴിമതിയില്ലാത്ത സർക്കാരാണിതെന്നും പറഞ്ഞു. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാതെ വികസനത്തിൽ ഊന്നി പ്രവർത്തിച്ച ഈ സർക്കാരിനെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

മുഖ്യമന്ത്രി പദത്തിനായി യുഡിഎഫിൽ വലിയ രീതിയിലുള്ള പടലപ്പിണക്കങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “മുഖ്യമന്ത്രി കസേരയ്ക്ക് പകരം ഒരു ബെഞ്ച് ഇടുന്നതാണ് നല്ലത്, എങ്കിൽ നാലഞ്ചു പേർക്ക് നിരന്നിരിക്കാം” എന്ന് അദ്ദേഹം പരിഹസിച്ചു. ഇതിനുപുറമെ മന്ത്രിസ്ഥാനങ്ങൾക്കും പ്രധാന വകുപ്പുകൾക്കുമായി യുഡിഎഫിൽ ആരും കാണാത്ത മറ്റൊരു പോരാട്ടം കൂടി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....

പിഎസ്‌സി ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്...

0
കൊച്ചി: ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള...