ഇലത്തൂരിൽ വൻ ഭൂരിപക്ഷം, കേരളത്തിൽ എൽഡിഎഫ് തുടരും; ആത്മവിശ്വാസത്തോടെ എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും എൽഡിഎഫ് സർക്കാർ അധികാരത്തുടർച്ച നേടുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ എ കെ ശശീന്ദ്രൻ. പത്ത് വർഷം പൂർത്തിയാകുമ്പോഴും സർക്കാരിനെതിരെ ജനവികാരം ഇല്ലെന്നും ഇലത്തൂരിൽ താൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പറഞ്ഞു. എൽഡിഎഫ് തരംഗം ഉണ്ടായപ്പോൾ അത് പ്രകടമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള യുഡിഎഫ് അനുകൂല വികാരം ജനങ്ങൾക്കിടയിൽ എവിടെയും ദൃശ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രഹസ്യമായി ഒരു തരംഗവും ഉണ്ടാകില്ലെന്നും ജനങ്ങൾക്കിടയിൽ അത്തരമൊരു വികാരം ഉണ്ടെങ്കിൽ അത് പരസ്യമായി കാണാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില പോരായ്മകൾ ചൂണ്ടിക്കാണിക്കാമെങ്കിലും ജനങ്ങൾ എൽഡിഎഫിനെ തള്ളിപ്പറയുന്നില്ലെന്നും വോട്ടർമാർ തങ്ങളെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇലത്തൂർ മണ്ഡലത്തിലെ അപരനാമക്കാരുടെ സാന്നിധ്യവും ചിഹ്നത്തെ ചൊല്ലിയുള്ള തർക്കങ്ങളും വോട്ടർമാരെ സ്വാധീനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കില്ലെന്നും അവരെ ചെറുതായി കാണാൻ ശ്രമിച്ചവർക്കെതിരെയുള്ള രാഷ്ട്രീയ വിധിയെഴുത്തായിരിക്കും ഇലത്തൂരിലുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....

പിഎസ്‌സി ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്...

0
കൊച്ചി: ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള...