കൊച്ചി : തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കെ ബാബുവിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. കെ ബാബുവിനെ തിരിച്ചുവിളിക്കു എന്നാവശ്യപെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം.
കെ ബാബുവിന്റെ പേരില്‍ കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം രൂക്ഷമാണ്. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി കടുത്ത നിലപാടെടുത്തിരിക്കുകയാണ്. കെ ബാബുവിനെ മത്സരിപ്പിക്കേണ്ടെന്ന പൊതു തീരുമാനം കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടുവരുന്നതിനിടെയാണ് ബാബുവിനു വേണ്ടി ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയത്.
താന്‍ പുതുപ്പള്ളിയില്‍ മത്സരിക്കണമെങ്കില്‍ ബാബുവിന് സീറ്റ് നല്‍കണം എന്നും ബാബുവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഉണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതോടെ കെ ബാബു അനുകൂലികള്‍ ‘തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ ബാബുവിനെ വിളിക്കുക’ എന്ന ആഹ്വാനവുമായി ബാനറുകളും പോസ്റ്ററുകളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കെ ബാബുവിനെ എതിര്‍ത്തുകൊണ്ടും മുന്‍പ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.