വൈദ്യുതി നിരക്ക് വര്‍‍ദ്ധിപ്പിച്ച് ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കില്ല : മന്ത്രി കെ കൃഷ്ണന്‍‍ കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍‍ദ്ധന അമിതമാകാതെ നിയന്ത്രിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം പന്തലക്കോട് 110 കെ വി സബ്സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെലവേറിയ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദു ചെയ്തും കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടും ജലവൈദ്യുത ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചും ജനങ്ങള്‍ക്ക് പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്കാനാണ് ശ്രമിക്കുന്നത്.  ജലവൈദ്യുതോല്‍പ്പാദന രംഗത്ത് കേരളം നല്ല പുരോഗതിയിലേക്കാണ് നീങ്ങുന്നത്. 148 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടന ച്ചടങ്ങില്‍ അദ്ധ്യക്ഷനായി. മഹാപ്രളയകാലത്ത് അതിവേഗം വൈദ്യുതി പുന:സ്ഥാപിച്ച കാര്യത്തിലും പാവപ്പെട്ട മനുഷ്യര്‍ക്ക് പലപ്പോഴും വയറിംഗ് ഉള്‍പ്പെടെ നടത്തി വൈദ്യുതി എത്തിച്ചു നല്കുന്ന കാര്യത്തിലും കെ എസ് ഇ ബി ജീവനക്കാര്‍ വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി അശോക് ഐ എ എസ് സ്വാഗതം ആശംസിച്ചു. ട്രാന്‍സ്മിഷന്‍ & സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...