തലശേരി കലാപത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാൾ പിണറായി വിജയനാണെന്ന വിവാദ പരാമർശവുമായി കെ.എം. ഷാജി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തലശേരി കലാപത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാൾ പിണറായി വിജയനാണെന്ന വിവാദ പരാമർശവുമായി മുസ്ലിം ലീ​ഗ് നേതാവ് കെ.എം. ഷാജി. പരിപാടിയിൽ സംസാരിക്കവെയാണ് ഷാജിയുടെ വിവാദ പരാമർശം. തലശേരിയിൽ സിപിഎം ആസൂത്രിതമായി നടത്തിയതാണ് കലാപം. പിണറായി വിജയനെന്ത് അർഹതയാണുള്ളതെന്നും തലശേരി കലാപത്തെക്കുറിച്ച് പറയാനെന്നും അദ്ദേഹം ചോദിച്ചു. തലശേരി കലാപത്തിന്റെ സൂത്രധാരകന്മാരിലൊരാൾ പിണറായി വിജയനടക്കമുള്ളവരാണ്. ഇക്കാര്യം താൻ പല തവണ പറഞ്ഞപ്പോൾ എന്റെ പേരിൽ കേസ് കൊടുക്കുമെന്ന് ​ഗോവിന്ദൻ മാഷ് പറഞ്ഞുവെന്നും ഷാജി പറഞ്ഞു.

ജയിൽ വേതനം കൂട്ടിയ സർക്കാർ നടപടിയെയും ഷാജി വിമർശിച്ചു. പിണറായി വിജയന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തിനും കിട്ടാവുന്ന പൈസ കൂടി കണക്കിലെടുത്താണ് ജയിലിലെ കൂലി വർധിപ്പച്ചതെന്നും കെഎം ഷാജി പരിഹസിച്ചു. നാട്ടിൽ സാധാരണ ജീവിതം നയിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സൗകര്യങ്ങളും നിലവിൽ ജയിലിലാണെന്നും മനുഷ്യർ ജയിലിൽ പോകാൻ വേണ്ടി മറ്റ് അതിക്രമങ്ങൾ കാണിക്കാതിരുന്നാൽ ഭാഗ്യമെന്നാണ് കരുതേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....