ഏഷ്യൻ പ്രവാസിയിൽ നിന്ന് കാറും 640 ദിനാറും മോഷ്ടിച്ച കുവൈത്തി പൗരനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : നാട്ടിൽ പോകാനിരുന്ന ഏഷ്യൻ പ്രവാസിയിൽ നിന്ന് കാറും 640 ദിനാറും മോഷ്ടിച്ച കുവൈത്തി പൗരനെ സാൽമിയ പോലീസ് പിടികൂടി. ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായ പ്രതി. അവധിക്കാലത്തെ ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് 640 ദിനാറിന്‍റെ ചെക്ക് മാറി മടങ്ങുകയായിരുന്നു പ്രവാസി. യാത്രാമധ്യേ തന്‍റെ സെഡാൻ കാറിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് അദ്ദേഹം അടുത്തുള്ള ടയർ റിപ്പയർ ഷോപ്പിൽ എത്തി. കാർ ഓഫാക്കാതെ തന്നെ അദ്ദേഹം ടയർ ശരിയാക്കാൻ നൽകുകയും കടയിൽ പണം നൽകാൻ പോവുകയും ചെയ്തു. ഈ സമയം തക്കം പാർത്തിരുന്ന മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന കാറുമായി കടന്നുകളയുകയായിരുന്നു. കാറിനുള്ളിൽ പ്രവാസി ബാങ്കിൽ നിന്ന് മാറ്റിയ 640 ദിനാറും ഉണ്ടായിരുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷണം ആരംഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാള സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ച് നടത്തിയ റെയ്ഡിൽ ഇയാളെ സാൽമിയ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച കാർ റുമൈത്തിയ ഏരിയയിലെ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. ബാങ്കിൽ നിന്ന് ഇറങ്ങിയത് മുതൽ പ്രതി പ്രവാസിയെ പിന്തുടർന്നതാണോ എന്ന് വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....