മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത് ; അതിൽ വേദനയുണ്ട്,താൻ എടുത്ത തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ബിജെപിയില്‍ ചേരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു.തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്. കെ.മുരളീധരന് ൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോൾ അറിഞ്ഞത്. തെറ്റിദ്ധാരണ ആയിരുന്നു കൂടുതൽ.കോൺഗ്രസ്‌ പറഞ്ഞു ഭയപ്പെടുത്തിയതാണ്. വർഗീയത പറയുന്നത് കോൺഗ്രസ്‌ ആണ്. തൃശ്ശൂരിൽ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തൃശ്ശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല. തൃശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല. നല്ല ആളുകളുടെ കൈയ്യിൽ അധികാരം ഇല്ല. കോൺഗ്രസിൽ അധികാരം കൊക്കാസിന്‍റെ കൈയ്യിലാണ്.

കേരളത്തിൽ ഇനിയും താമര വിരിയും മുരളീധരനുമായി സംസാരിച്ചിട്ടില്ല. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ല. മാന്യമായ തോൽവി അല്ല മുരളീധരന്‍റേത്. അതിൽ വേദന ഉണ്ട്.തൃശ്ശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചത് എന്ന് അദ്ദേഹം പറയണം. അത് ആരാണെന്നു ഡിസിസി ഓഫിസിന്‍റെ മതിൽ എഴുതി വെച്ചിട്ടുണ്ട്. എന്നെ പരാജയപ്പെടുത്തിയവർ തന്നെ ആണ് സഹോദരൻ മുരളിയേയും തോല്പിച്ചതെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ

0
അമേരിക്ക : ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ലക്ഷ്യമിടുന്ന അമേരിക്കയുടെ മഹത്തായ...

വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെട്ട് അപകടം ; മധ്യപ്രദേശിൽ കുടുംബത്തിലെ...

0
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ...

ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയും മലയിൽ കുടുങ്ങിയത് 30 മണിക്കൂർ

0
ബീജിംഗ്: രക്ഷാപ്രവർത്തകരുടെ നിർദേശം അവഗണിച്ചതിനെ തുടർന്ന് വനയാത്രയ്ക്കിടെ വഴിതെറ്റിയവർ 30...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം

0
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ...