കെ റെയിൽ ഡിപിആർ പുറത്ത് ; 3773 പേജുകളുള്ള  പഠന റിപ്പോർട്ടിൽ പൊളിക്കേണ്ട ദേവാലയങ്ങളുടെ ചിത്രങ്ങളും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ ഡി പി ആര്‍ പുറത്ത്. 3773 പേജുകളുള്ള പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഡി പിആറിലുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ആണ് പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട വിശദമായ പഠനം നടത്തിയത്.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കാം എന്നുള്ള വിവരങ്ങള്‍ നല്‍കുന്ന ഈ പഠനത്തിന് 320 പേജുകളുണ്ട്. പദ്ധതി നിലവില്‍ വരുമ്പോള്‍ പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും പൊളിക്കേണ്ട ദേവാലയങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടെ ഡിപിആറില്‍ വ്യക്തമാക്കുന്നുണ്ട്. ട്രാഫിക് സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്.

പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ഇന്ധന ലാഭം, സമയ ലാഭം എന്നിവയുടെ വിശദമായ വിവരങ്ങള്‍ നല്‍കുന്ന 203 പേജുള്ള ട്രാഫിക് സര്‍വേയും ഡിപിആറിലുണ്ട്. 974 പേജുള്ള ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും 470 പേജുള്ള ട്രോപ്പോഫിക്കല്‍ സര്‍വേയും ഡിപിആറിന്റെ ഭാഗമാണ്. പദ്ധതി നടപ്പിലായാല്‍ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച്‌ വിശദമാക്കുന്ന ഫീസിബിള്‍ സ്റ്റഡി റിപ്പോര്‍ട്ടും ഡിപി ആറില്‍ ഉള്‍പ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...