കെ റെയിൽ കുറ്റികൾ നാട്ടുകാർ പിഴുതെറിഞ്ഞു ; തഹസിൽദാറെ തിരിച്ചയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: നഗരത്തിലെ കുണ്ടുങ്ങലില്‍ കെ റെയില്‍ കുറ്റികള്‍ ജനങ്ങള്‍ പിഴുതെറിഞ്ഞു. ശക്​തമായ ജനകീയ സമരത്തിന്​ മുന്നില്‍ നടപടികള്‍ തുടരാനാവാതെ തഹസില്‍ ദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിന്​ മടങ്ങേണ്ടി വന്നു. പല തവണ പോലീസും ജനങ്ങളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലീസ്​ സംരക്ഷണയില്‍ കുറ്റിയില്‍ മാര്‍ക്ക്​ ചെയ്യാന്‍ കൊണ്ടുവന്ന മഞ്ഞപ്പെയിന്‍റ് ജനങ്ങള്‍ റോഡില്‍ കളഞ്ഞു. രാവിലെ പത്ത്​ മുതല്‍ ഒരുമണിവരെ പൊരിവെയിലില്‍ ജനം ​പ്രതിരോധം തീര്‍ത്തു.

അസി. കമ്മീഷണര്‍ ബിജുരാജിന്‍റെ നേതൃത്വത്തില്‍ വന്‍ പോലീസ്​ സംഘത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു തിങ്കളാഴ്ച രാവിലെ കല്ലിടല്‍ ആരംഭിച്ചത്​. കുണ്ടുങ്ങലിലെ സര്‍ക്കാര്‍ ഭൂമിയില്‍ ആദ്യം കല്ലിട്ടപ്പോള്‍ ജനം എതിര്‍ത്തില്ല. 11 മണിയോടെ കെ. റെയില്‍ സമരനേതാവ്​ ടി.ടി. ഇസ്മായില്‍, ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുസ്​ലീം ലീഗ്​ ജില്ലാ വൈസ്​ പ്രസിഡന്‍റ്​ കെ. മൊയ്തീന്‍കോയ, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.കെ. സജീവന്‍, യുവമോര്‍ച്ച നേതാവ്​ പ്രകാശ്​ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമരം ശക്​തമാക്കി. റവന്യു ഭൂമിയില്‍ സ്ഥാപിച്ച മൂന്നു കല്ലുകളും പിഴുതെറിഞ്ഞു. തഹസില്‍ദാര്‍ തിരിച്ചുപോവണമെന്നാവശ്യപ്പെട്ട്​ പലതവണ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ചു. പൊലീസ്​ സംയമനം പാലിച്ചു. ഉച്ചക്ക്​ ഒരു മണിയോടെ തഹസില്‍ ദാര്‍ കെ. ഹരീഷും സംഘവും പിരിഞ്ഞുപോയശേഷമാണ്​ സമരം അവസാനിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....