കെ – റെയിൽ മറവിൽ ഭൂമി ഏറ്റെടുക്കൽ കമ്മീഷൻ അടുക്കുന്നതിന് വേണ്ടി : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ – റെയിൽ മറവിൽ ഭൂമി ഏറ്റെടുക്കൽ കമ്മീഷൻ അടുക്കുന്നതിന് വേണ്ടിയാണ് എന്നും രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി വൻ അഴിമതിയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ കുടിയൊഴിപ്പിച്ച് നടത്തുന്ന വികസനത്തിന് എന്ത് മാനദണ്ഡമാണേന്ന് സർക്കാർ ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചാൽ ശബരിമല പോലെ പിന്നോട്ട് പോകേണ്ട സാഹചര്യം വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അധ്യക്ഷത വഹിച്ചു.

ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, യു ഡി എഫ് കണവീനർ എ ഷംസുദീൻ, തോപ്പിൽ ഗോപകുമാർ , ഡി സി ഭാരവാഹികളായ എ സുരേഷ് കുമാർ , വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഷഹിം, ഷിനി മെഴുവേലി, സംസ്ഥാന നിർവ്വാഹക സമിതിയംഗം നഹാസ് പത്തനംതിട്ട , ജില്ലാ വൈസ് പ്രസിഡന്റ് ജി മനോജ്, ജില്ലാ ജനറൽ സെക്രട്ടറി മരായ ജിജോ ചെറിയാൻ, രഞ്ജു തുമ്പമൺ , ലക്ഷ്മി അശോക്, ജിതിൻ ജി നൈനാൻ , ഷിന്റു തെനാലി, അനൂപ് വെങ്ങാവിളയിൽ, നിയോജകമണ്ഡലം പ്രസിഡന്റ് മാരായ ജോയൽ മുക്കരണത്, അഭിലാഷ് വെട്ടിക്കാടൻ ,ഷിബു തോണി കടവിൽ, എന്നിവർ പ്രസംഗിച്ചു.

കെ റെയില്‍ ഭൂമി നഷ്ടപെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങൾ സർക്കാർ മനസിലാക്കണം. സമരം ചെയ്യുന്നവരെ തല്ലികൊണ്ട് മുന്നോട്ട് പോകാം എന്ന വ്യാമോഹം പിണറായിക്ക് വേണ്ട. അതിജീവനത്തിന്റെ സമരമാണിത്. കേരളത്തിൽ യുഡിഎഫ് നേതൃത്വത്തിൽ വലിയ സമരം തുടങ്ങും. കല്ല് പിഴുതെടുക്കുന്നവർക്കെതിരെ കേസ് എടുത്താൽ ആദ്യം എംഎൽഎ എംപി മാർക്കെതിരെ കേസെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

‘കൊതുകിനെ വെടി വെക്കാൻ തോക്കെടുക്കണോ’ എന്ന് ചെന്നിത്തല ചോദിച്ചു. സർക്കാരിനെ താഴെ ഇറക്കൻ ഒരു വിമോചന സമരവും വേണ്ട. അല്ലാതെ തന്നെ സർക്കാരിനെ മുട്ട് മടക്കും. സിൽവർ ലൈൻ പദ്ധതി വൻ അഴിമതിയാണ്. സിസ്ട്രാ ഫ്രഞ്ച് കമ്പനിക്ക് കമ്മിഷൻ കൊടുക്കാനുള്ള പദ്ധതിയാണ് ഇത്. അഞ്ച് ശതമാനമാണ് കമ്മീഷൻ. കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി പണം തട്ടാൻ വേണ്ടിയാണ്. കടം എടുത്ത് അവസാനം ശ്രീലങ്കൻ സർക്കാരിന്റെ അവസ്ഥ ആകും കേരളത്തിന്. ശബരിമല വിഷയം പോലെ ജനകീയ പ്രക്ഷോഭം കണ്ട് സർക്കാരിന് പിന്നോട്ട് പോകേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...