കെ റെയില്‍ – സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ദുരൂഹം : വി.എം സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ദുരൂഹമാണെന്ന് വി.എം സുധീരന്‍. പ്രകൃതിയെ മാനിക്കാത്ത വികസനം സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ട്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ഡിപിആര്‍ വിവരങ്ങള്‍ പുറത്ത് വിടാത്തതിലും ദുരൂഹതയുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും വി.എം സുധീരന്‍ പറഞ്ഞു. മൂലമ്പള്ളിയില്‍ 216 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കെ റെയിലിന് വേണ്ടി ഇരുപതിനായിരം കുടുംബങ്ങളെ കുടിയിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ പദ്ധതി സ്റ്റാന്റേര്‍ഡ് ഗേജ് ആയതിനാല്‍ രാജ്യത്തെ നിലവിലെ ബ്രോഡ്ഗേജ് ലൈനുമായി ബന്ധിപ്പിക്കാനാവില്ല. വിദേശ സഹായം ലക്ഷ്യം വെച്ചുള്ള നിക്ഷിപ്ത താത്പര്യമാണ് പദ്ധതിക്ക് പിന്നിലുള്ളതെന്ന് പറഞ്ഞ വി.എം സുധീരന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. കെ റെയില്‍ കേരളത്തിലെ വികസനത്തിന്‍റെയും പരിസ്ഥിതിയുടെയും പാളം തെറ്റിക്കുമെന്നും പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...