സീതത്തോട്ടിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കെ. എസ്‌. ഇ. ബി

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അഡ്വ. ജനീഷ് കുമാർ എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സീതത്തോട് കെ.എസ്.ഇ.ബി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ ചെയർമാൻ രാജമാണിക്യം ഐ.എ.എസ് അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയിലുള്ള വിവിധ ഡാമുകൾ കേന്ദ്രീകരിച്ച് ഹൈഡൽ ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നതിനും സീതത്തോട്ടിലെ കെ.എസ്.ഇ.ബിയുടെ ഉടമയുള്ള സ്ഥലത്ത് ബൊട്ടാണിക്കൽ ഗാർഡൻ ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഈ സ്ഥലത്ത് പ്രദേശവാസികൾക്ക് ഗുണകരമായ രീതിയിൽ സ്പോർട്സ് ഹബ്ബ് നിർമ്മിക്കുന്നതിനും യോഗം തീരുമാനിച്ചു. കൂടാതെ കെ.എസ്.ഇ.ബിയുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാട്ടേഴ്‌സുകൾ നവീകരിച്ച പ്രദേശത്ത് നിന്ന് ടൂറിസ്റ്റുകൾക്ക് താമസിക്കുവാൻ നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.

കാലങ്ങളായി തകർന്നു കിടക്കുന്ന കെ.എസ്.ഇ.ബി യുടെ അധീനതയിൽ വരുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. ഗവി വനഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് താമസിക്കുന്നതിനായി മൂഴിയാറിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിന് സ്ഥലം വിട്ടു നൽക്കുന്ന നടപടികൾ വേഗത്തിലാക്കുവാനും തീരുമാനമായി. വിവിധ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടും ചിറ്റൂർ കടവ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ടും തടസ്സമായി നിൽക്കുന്ന കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ ഒരാഴ്ചയ്ക്കുള്ളിൽ മാറ്റി സ്ഥാപിക്കുവാനും യോഗം തീരുമാനിച്ചു.

സീതത്തോട് 220 കെ. വി സബ്സ്റ്റേഷന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിന് കെ.എസ്.ഇ.ബി – വനം – റവന്യൂ വകുപ്പുകളുടെ ഉന്നത യോഗം വിളിക്കുവാനും തീരുമാനമായി. അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ഇ.ബി എംഡി രാജമാണിക്യം, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, വൈസ് പ്രസിഡന്റ് ജോബി ടി. ഈശോ, ഡയറക്ടർ ജനറൽ സിവിൽ രാജൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബി. ജയലക്ഷ്മി, എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജയകുമാർ, സൂര്യകല, ദീപ്തി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ നജീബ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സീതത്തോട് ഗവി ടൂറിസം പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബിയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവർത്തികൾക്ക് ഉടൻ ഡിപിആർ തയാറാകുമെന്ന് അഡ്വ കെ യു ജനിഷ്കുമാർ എംഎൽഎ അറിയിച്ചു . നിർമ്മാണം പുരോഗമിക്കുന്ന എത്നോ ഹബ്ബ് കൂടി പൂർത്തീകരിക്കപെടുമ്പോൾ സീതത്തോട് ഗവി രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷൻ ആകും. ആലോചനയോഗത്തിൽ അഡ്വ കെ യു ജനിഷ്കമാർ എംഎൽഎ ക്ക് പുറമെ കെ.എസ്.ഇ.ബി ചെയർമാർ രാജമാണിക്യം ഐഎഎസ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലേഖ സുരേഷ്, കെ.എസ്.ഇ.ബി ഡയറക്ടർ എം പി രാജൻ വൈദ്യുതി, പഞ്ചായത്ത്‌, ടൂറിസം, പട്ടികവർഗ്ഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കെ.എസ്.ഇ.ബി ഉടമസ്ഥതയിലുള്ള ഗ്രാമീണ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാനും
മൂഴിയാറിൽ വനവാസികളായ ആദിവാസി കുടുംബങ്ങൾക്കായി ഫ്ലാറ്റ് സാമൂച്ചയം നിർമ്മിക്കുന്നതിന്റെ സ്ഥലം കൈമാറ്റനടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....

പെൻഷൻ ഫണ്ടിൽ 10 ലക്ഷം കോടി ; ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...