കെ സുധാകരനോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞുതരും ; ബി ആര്‍ എം ഷെഫീര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇ പി ജയരാജനെ ട്രെയിനില്‍ വെടിവച്ച്‌ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കെ സുധാകരന്റെ പങ്ക് സ്ഥിരീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷെഫീര്‍. ഇന്നലെ ചാനല്‍ ചര്‍ച്ചയിലാണ് ഷെഫീര്‍ കെ സുധാകരന്‍ തന്നെയാണ് വെടിവയ്പിന് പിന്നിലെന്ന് പറഞ്ഞത്. “കെ സുധാകരനെ പറ്റി അറിയാന്‍ ഇ പി ജയരാജനോട് ചോദിച്ചാല്‍ മതി. ജയരാജനറിയാം സുധാകരന്‍ ആരാണെന്ന്. എങ്ങനെയുണ്ട് സുധാകരന്‍ എന്ന് ചോദിച്ചാല്‍ ജയരാജന്‍ പുറകിലൊന്ന് തടവി തരും. പിന്നിലെ മുടിയൊന്ന് നീക്കി തരും. കെ സുധാകരനോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ജയരാജന്‍ പറഞ്ഞുതരും’ – എന്നായിരുന്നു സിപിഎം പ്രതിനിധി ജെയ്ക്ക് സി തോമസിനോട് ഷെഫീറിന്റെ ഭീഷണി.

1995 ല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളില്‍ വെച്ചാണ് ഇ പി ജയരാജനുനേരെ വെടിവെയ്പ് ഉണ്ടാകുന്നത്. സുധാകരന്‍ ഏര്‍പ്പാടാക്കിയ അക്രമികള്‍ തൊട്ടുമുമ്പില്‍ വന്നു നിന്നു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ ജയരാജന് പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ടു ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. കിടക്കുമ്പോള്‍ ശ്വാസം കിട്ടാന്‍ പ്രത്യേക ശ്വസനസഹായ യന്ത്രം വേണം. വെടിയുണ്ടയുടെ ചീള് കഴുത്തില്‍ ഇപ്പോഴുമുണ്ട്. വെടിവെച്ച ഉടന്‍ ട്രെയിനില്‍ നിന്നു ചാടിരക്ഷപെട്ട ദിനേശ്, ശശി എന്നീ പ്രതികള്‍ പിന്നീട് പിടിയിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...