മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ല ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവര്‍ത്തനവും വിലയിരുത്തും : കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മടിയന്മാരായ കോണ്‍ഗ്രസ് നേതാക്കളെ സ്ഥാനത്ത് നിന്നു മാറ്റുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കുപ്പണയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതിന് പകരം നിര്‍മ്മിച്ച തോപ്പില്‍ രവി സ്തൂപത്തിന്റെ അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. തൃപ്തികരമല്ലെങ്കില്‍ അവരെയും നീക്കും. കോണ്‍ഗ്രസ് തിരിച്ചു വരണം. അതിന് നേതൃത്വം തയ്യാറാകണം. ഇനിയും കോണ്‍ഗ്രസ് സ്തൂപങ്ങള്‍ പൊളിച്ചാല്‍ തിരിച്ചടിക്കുമെന്നും സി.പി.എമ്മിന്റെ സ്തൂപങ്ങള്‍ മാറ്റാന്‍ ധൈര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് തൃക്കടവൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സായ് ഭാസ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം.ഷെഫീര്‍, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് എം. ലിജു, ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരന്‍, സൂരജ് രവി, ടി.യു രാധാകൃഷ്ണന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍, കുറ്റിയില്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...