മോദി കള്ളം പറഞ്ഞാലും സയന്‍സ് കള്ളം പറയില്ല ; കോവിഡ് കണക്കില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കോവിഡ് കണക്കുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി എം.പി. കോവിഡ് മരണക്കണക്കില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണ്. ഡബ്ല്യു.എച്ച്‌.ഒ കണക്കില്‍ 47 ലക്ഷം ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ 4.8 ലക്ഷം പേര്‍ മാത്രമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കോവിഡ് മരണം സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിനേക്കാള്‍ പത്തിരട്ടി അധികമാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കുറഞ്ഞത് 47 ലക്ഷം പേര്‍ ഇന്ത്യയില്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മരണസംഖ്യ 5.24 ലക്ഷം മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്.

ഇന്ത്യയിലെ കോവിഡ് മരണങ്ങളില്‍ നല്ലൊരുഭാഗവും കണക്കില്‍പെട്ടിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ തള്ളിയ കേന്ദ്ര സര്‍ക്കാര്‍, അവര്‍ ഉപയോഗിച്ച കണക്കുകൂട്ടല്‍ മാതൃകകളുടെ വിശ്വാസ്യത സംശയാസ്പദമാണെന്ന് ആരോപിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലോകമെങ്ങും ഒന്നരകോടി മനുഷ്യര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 60 ലക്ഷം മാത്രമാണ് മരണം. ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...