സുധാകരന്റ ദേഹത്ത് ഒരു തരി മണ്ണ് നുള്ളിയിടാന്‍ സമ്മതിക്കില്ല : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ സുധാകരനെതിരായ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരുവ് ഗൂണ്ടയുടെ ഭാഷയിലാണ് ജില്ലാ സെക്രട്ടറി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കെ.സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ലെന്നും വി.ഡി സതീശന്‍ തിരിച്ചടിച്ചു. കേരളത്തെ ഗൂണ്ട കോറിഡോറാക്കി മാറ്റുന്നത് സിപിഐ എം ആണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മയക്കുമരുന്ന് സംഘങ്ങളെ വരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇവരാണ്. ഇതെല്ലാം കൊണ്ടാണ് സിപിഐഎം നേതാവിന് തെരുവ് ഗൂണ്ടയുടെ ഭാഷ വന്നത്.

കെപിസിസി പ്രസിഡന്റിനെതിരെ നികൃഷ്ട ജീവി എന്ന ഒരു പ്രയോഗമാണ് സിപിഐ എം ജില്ലാ സെക്രട്ടറി ഉന്നയിച്ചത്. ഈ വാക്ക് ആദ്യമായി സംഭാവന ചെയ്തത് പിണറായി വിജയനാണ്. ഈ പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നേതൃത്വം എന്തെങ്കിലും നടപടിയെടുക്കാന്‍ തയാറാകുമോ എന്നാണ് തങ്ങള്‍ക്ക് അറിയേണ്ടത്. ഇടുക്കി ജില്ലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ജില്ലാ സെക്രട്ടറിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സിപിഐ എം കൊടുക്കുന്ന ഭിക്ഷയാണ് കെ.സുധാകരന്റെ ജീവിതമെന്ന ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പരാമര്‍ശമാണ് വിവാദമായത്. നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും സി.വി വര്‍ഗീസ് ആക്ഷേപിച്ചിരുന്നു. സിപിഐ എമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐ എം നേതാവ് ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു വിവാദ പരാമര്‍ശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...