Friday, March 29, 2024 8:23 pm

അബദ്ധത്തിലാണ് വന്ദേഭാരതിന് കല്ലെറിഞ്ഞതെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരാണോ കേരളാ പോലീസ് ? കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് നടത്തിയ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. കളിക്കുമ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മാരാണോ കേരള പോലീസെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

Lok Sabha Elections 2024 - Kerala

കോസില്‍ താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോള്‍ ട്രെയിന്‍ കൊള്ളുകയായിരുന്നുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍, പോലീസ് ഈ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല. റെയില്‍ പോലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് പിന്നില്‍ മറ്റാളുകള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പള്ളിക്കൽ പകൽക്കുറി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു....

മാലിന്യകൂമ്പാരമായി കാവുങ്കല്‍ പടിയിലെ വലിയതോട്‌

0
റാന്നി: വേനല്‍ മഴ കനത്തതോടെ കാവുങ്കല്‍ പടിയിലെ വലിയതോട്ടില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്...

മന്ദിരം പടിയിലെ ഈസ്റ്റർ സ്‌പെഷ്യൽ ചന്ത നാളെ

0
റാന്നി : റാന്നി പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെയും നാടൻ...

ഗോള്‍ഡന്‍ – സില്‍വര്‍ ലൈസന്‍സ് നടപ്പിലാക്കാന്‍ യുഎഇ ; കാലാവധി പത്തുവര്‍ഷം

0
യുഎഇ : പത്തു വര്‍ഷം വരെ സാധുതയുള്ള ഗോള്‍ഡന്‍, സില്‍വര്‍ ബിസിനസ്...