വിദേശ രാജ്യങ്ങളിൽ നിന്ന് സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കടലാസ് കമ്പനികൾ ഉണ്ടാക്കി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളിലേക്ക് എത്തുന്നത്. ലോക കേരളസഭ നടക്കുമ്പോഴും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും  വിദേശ പര്യടനത്തിനിടെയും ഇത്തരത്തിൽ പണം എത്തിയിട്ടുണ്ട്. നേതാക്കളുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാധനത്തെ പറ്റിയും ഹവാലാ ഇടപാടുകളെ പറ്റിയും അന്വേഷണം വേണമെന്ന് പറഞ്ഞത് പാർട്ടിക്കാർ തന്നെയാണ്.

ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നേരെയാണ് ഏറ്റവും ഗുരുതരമായ ആരോപണം ഉയർന്നു വന്നിരിക്കുന്നത്. പിണറായി വിജയൻ അധികാരത്തിൽ വന്നതിനുശേഷം വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് സിപിഎം നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം നേതാക്കൾക്കെതിരെ ഉയർന്നു വന്നിരിക്കുന്നത് അതീവ ഗൗരവതരമായ ആരോപണങ്ങളാണ്. രേഖകൾ സഹിതം സിപിഎമ്മിന്റെ അകത്തു നിന്നുമാണ് ഈ ആരോപണം പുറത്തു വന്നിരിക്കുന്നത്. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിമാർ ഇടയ്ക്കിടെ ചികിത്സയ്ക്കെന്ന പേരിൽ വിദേശ സന്ദർശനം നടത്തുന്നത് വെറുതെയല്ലെന്ന് ഇപ്പോൾ ബോധ്യമായി.

വിദേശരാജ്യങ്ങളിൽ നിന്നും പണം സമാഹരിക്കാനുള്ള ഏജൻസികൾ സിപിഎമ്മിന് ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പണം പോലും വിദേശത്തുനിന്നും പിരിക്കുന്നതായി പറയുന്നു. എല്ലാ സാമൂഹ്യ-പ്രകൃതി ചൂഷണ പദ്ധതികൾക്കും ഇടനില നിന്ന് പണമുണ്ടാക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. വിദേശ നാണ്യ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വൻതോതിൽ പണമാണ് അന്യരാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു വരുന്നത്. അടിയന്തിരമായി ഈ കാര്യങ്ങളിൽ ജനങ്ങൾക്ക് വിശദീകരണം നൽകാൻ സർക്കാർ തയ്യാറാവണം. അധികാരം ഉപയോഗിച്ചുകൊണ്ട് സിപിഎം കൊള്ള നടത്തുകയാണ്. ലോക കേരളസഭയെല്ലാം പ്രഹസനമായി മാറിയിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വിദേശത്തുനിന്നും കൊള്ള നടത്തിയ പണം എവിടെയൊക്കെയാണ് ചിലവഴിച്ചതെന്ന് കണ്ടുപിടിക്കണം. ഈ കാര്യത്തിൽ വിവാദ വ്യവസായിയെ കുറിച്ചും നേതാക്കൾക്ക് അയാളുമായുള്ള ബന്ധത്തെ കുറിച്ചും സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...