തെരഞ്ഞെടുപ്പ് കോഴക്കേസ് : കെ.സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും

For full experience, Download our mobile application:
Get it on Google Play

വയനാട് : സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ജെആര്‍പി നേതാവ് പ്രസീത അഴിക്കോടിന്‍റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും. സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിൽ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് കെ.സുരേന്ദ്രന്‍റെയും പ്രസീത അഴീക്കോടിന്‍റെയും ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്.

ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ ജാനുവിനെ ബത്തേരി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കോഴ നൽകിയെന്നതാണ് കേസ്. ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധനക്ക് അനുമതി തേടി ക്രൈംബ്രാഞ്ചാണ് കോടതിയെ സമീപിച്ചത്. ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടും കെ.സുരേന്ദ്രനും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് ശബ്ദ പരിശോധന.

കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന നടക്കുക. കേസിലെ ഒന്നാം പ്രതിയാണ് കെ.സുരേന്ദ്രൻ. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : സിജെപിക്ക് എതിരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ

0
ഡൽഹി : സിജെപിക്ക് എതിരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ. അനുമതി...

അങ്കമാലി – കൊരട്ടി റൂട്ടിലെ ‘ബെസ്റ്റ് വേ’യിൽ ഇന്ന് പുരുഷന്മാർക്ക് സൗജന്യ യാത്ര

0
അങ്കമാലി: അങ്കമാലി - കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 'ബെസ്റ്റ്...

പി എം ശ്രീ പദ്ധതി : സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം ;...

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

ഗുണമേന്മ കുറഞ്ഞ നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോര്‍ഡിനും വീഴ്ച ; കെ ജയകുമാര്‍

0
കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ തനിക്ക് പ്രയാസമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം...