കല്‍ക്കരി പ്രതിസന്ധി തുടര്‍ന്നാല്‍ കടുത്ത തീരുമാനം വേണ്ടി വരും ; അവലോകനം ചെയ്യാന്‍ യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കല്‍ക്കരി പ്രതിസന്ധി തുടര്‍ന്നാല്‍ കടുത്ത തീരുമാനം വേണ്ടി വരും. അവലോകനം ചെയ്യാന്‍ യോഗം ഇന്ന്. കല്‍ക്കരി പ്രതിസന്ധി കാരണം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞത് ഒരാഴ്ചയിലധികം തുടര്‍ന്നാല്‍ കടുത്ത തീരുമാനം വേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ദിവസേന മുന്നൂറ് മെഗാവാട്ടിന്റെ കുറവുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുണ്ടായ പ്രതിസന്ധി അവലോകനം ചെയ്യാന്‍ യോഗം ചേരും. കൂടാതെ വൈദ്യുതി നിയന്ത്രണം വേണമോയെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

വൈദ്യുതി വിഹിതം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കുറയും. വീണ്ടും കുറയുക ദീര്‍ഘകാല കരാര്‍പ്രകാരം കമ്പനികളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയും കേന്ദ്രവിഹിതവുമാണ്. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.

കേരളം അടക്കമുള്ള സംസ്ഥാന വിഹിതം നിയന്ത്രിക്കുന്നത് പ്രതിസന്ധി രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ്. പുറത്ത് നിന്ന് സംസ്ഥാനം പ്രതിദിനം കണ്ടെത്തുന്നത് 2200 മെഗാവാട്ട് വൈദ്യുതി ആണ്. പ്രതിസന്ധി കഴിയും വരെ ദീര്‍ഘകാല കരാര്‍പ്രകാരം ബാല്‍കൊ, ജാബുവ കമ്പനികളില്‍നിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതി കിട്ടില്ല. കേന്ദ്രവിഹിതം കുറയാന്‍ കാരണം അറ്റകുറ്റപ്പണി കാരണം ഉത്പാദനം കുറഞ്ഞതാണ് ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ...

കാട്ടാന ഭീതിയില്‍ നാറാണംമൂഴി പഞ്ചായത്ത് : കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു

0
റാന്നി : കാട്ടാന ശല്യത്തില്‍ വലയുകയാണ് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് നിവാസികള്‍. പഞ്ചായത്തിലെ...

ജർമ്മനിയിൽ ഷെഫ് ഒഴിവുകൾ : നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റിലേക്ക് ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം : ജർമ്മനിയിൽ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേക്ക് സംസ്ഥാന സർക്കാർ...

ചിറ്റാറില്‍ 9 വയസ്സുകാരിയെ പീഡിപ്പിച്ച 66 കാരൻ പിടിയിൽ

0
ചിറ്റാർ : ഒന്‍പതു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന്...