തൃക്കാക്കരയില്‍ ഇടതു സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ഇറങ്ങും : കെ.വി തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രൊഫ. കെ.വി. തോമസ്. വികസന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെ.വി. തോമസ് പറഞ്ഞു. വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചത് ശരിയാണ്. ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്ന് അ‌ദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ പ്രവര്‍ത്തനത്തിലും വികസനകാര്യത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് തുറന്നു പറഞ്ഞതു കൊണ്ട് കോണ്‍ഗ്രസ് വിരുദ്ധനാകുമോയെന്നും കെ.വി തോമസ് ചോദിച്ചു.

‘കോണ്‍ഗ്രസ് സംസ്‌കാരമാണ് തന്റേത്. കോണ്‍ഗ്രസ് വിടില്ല. മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ നിലപാട് നാളെ വിശദീകരിക്കും. കോണ്‍ഗ്രസില്‍ നിന്നുമുള്ള കടുത്ത അവഗണനയാണ് നേരിടുന്നത്. ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത് കോണ്‍ഗ്രസ് നേതൃത്വമാണ് ‘- അ‌ദ്ദേഹം വ്യക്തമാക്കി.’ഇന്നത്തെ കോണ്‍ഗ്രസ് താന്‍ കണ്ട കോണ്‍ഗ്രസ് അല്ല. വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി മാറി. ചര്‍ച്ചയില്ലാതെ പാര്‍ട്ടിയില്‍ എങ്ങനെ നില്‍ക്കും. താന്‍ എടുക്കാ ചരക്കാണോയെന്ന് എറണാകുളത്തെ ജനം തീരുമാനിക്കും’ കെ.വി തോമസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി...

തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കുമെന്നും ഊർജമന്ത്രി

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും...

വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി

0
തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ വിമർശനത്തോട്...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....