കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

അടൂര്‍: കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന് പരാതി. മര്‍ദനദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പോലീസും ഉണര്‍ന്നു.ആംബുലന്‍സ് ഡ്രൈവര്‍ അടക്കം രണ്ടു പേരെ ഏനാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. കടമ്പനാട് കെആര്‍കെപിഎം എച്ച്‌എസ്‌എസിലെ മൂന്നു വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തേയുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കി പത്രമെന്ന നിലയിലാണ് സ്‌കൂളിന് പുറത്തു വച്ച്‌ ഇന്നലെ വൈകീട്ട് കുട്ടികളെ മര്‍ദിച്ചത്. കൊട്ടാരക്കര ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഈ സ്‌കൂളിലാണ് നടക്കുന്നത്. ഇതിന്റെ പരിശീലനത്തിന് വന്ന കുട്ടികളെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് ഇടപെട്ടത്.

വെള്ളം കുടിക്കാനായി സ്‌കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. അഞ്ചിലധികം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥികള്‍, ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ ആംബുലന്‍സ്ഡഡ്രൈവര്‍മാരായ കണ്ണന്‍, നിഖില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...