സ്പാര്‍ക്കില്‍ ജോലി കൊടുത്തത് പാര്‍ട്ടിക്കാര്‍ക്ക് രേഖകള്‍ പുറത്ത്‌ ; ധനമന്ത്രി ബാലഗോപാലും വിവാദക്കുരുക്കിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെ നിയമന വിവാദങ്ങള്‍ കത്തിക്കയറുമ്പോള്‍ ധനമന്ത്രി ബാലഗോപാലും വിവാദക്കുരുക്കിലേക്ക്. ധനമന്ത്രി തന്‍റെ കീഴിലുള്ള സ്പാര്‍ക്കില്‍ ജോലി കൊടുത്തത് 54 പാര്‍ട്ടിക്കാര്‍ക്കാണെന്നതിന് രേഖകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് 2 കോടിയും. സ്പാര്‍ക്കിലെ നിയമനങ്ങള്‍ ഒന്നും എംപ്ലോയ്മെന്റ് മുഖേനയല്ല നടത്തിയിരിക്കുന്നത്. പകരം സി പി എമ്മിന്‍റെ ഉന്നത നേതാക്കളുടെ ശുപാര്‍ശ അനുസരിച്ചാണ് നിയമനങ്ങള്‍ നടന്നിരിക്കുന്നതെന്നാണ് ആരോപണം.

30 ലക്ഷത്തിലധികം പേര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോഴാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ട പിന്‍വാതില്‍ നിയമനം സ്പാര്‍ക്കില്‍ നടത്തിയത്. മുന്‍ ധനമന്ത്രി ഐസക്കിന്‍റെ കാലത്ത് നിയമിച്ച കുറച്ച്‌ പേരും സ്പാര്‍ക്കില്‍ തുടരുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും സര്‍വീസ് സംബന്ധമായ കാര്യങ്ങളും ചെയ്യുന്നത് സ്പാര്‍ക്കിലാണ്. സെക്രട്ടേറിയേറ്റ് ക്യാമ്പസിന് പുറത്താണ് സ്പാര്‍ക്കിന്‍റെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. 54 താല്‍ക്കാലിക ജീവനക്കാരില്‍ 43 പേരെ മാസ്റ്റര്‍ ട്രെയിനേഴ്സ് എന്ന തസ്തികയിലാണ് നിയമിച്ചത്.

3 സെക്യൂരിറ്റി , ഒരു ഓഫിസ് അറ്റന്‍ഡന്റ്, 2 സിസ്റ്റം അഡ്മിന്‍ എന്നിങ്ങനെയാണ് നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. എം.സി.എ , ബി.ടെക്ക് , എം.ടെക്ക് യോഗ്യതയുള്ളവര്‍ പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടെക്നിക്കല്‍ യോഗ്യതയുള്ള തസ്തികകളില്‍ ഇവരില്‍ നിന്ന് നിയമിക്കണമെന്നാണ് ചട്ടം. അതെല്ലാം കാറ്റില്‍ പറത്തിയാണ് പാര്‍ട്ടിക്കാരെ നിയമിച്ചിരിക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...