സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോടതിയിലെ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോടതിയിലെ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഗൊഗോയ് ബി.ജെ.പി സര്‍ക്കാരിന് മുന്നില്‍ സാഷ്ടാംഗം വീണുകൊണ്ട് നിയമവ്യവസ്ഥയെ കളങ്കപ്പെടുത്തുകയാണ് ചെയ്തതെന്നാണ് കട്ജു ആരോപിക്കുന്നത്. ‘ദ വീക്ക്’ മാസികയില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ സുപ്രീം കോടതി ജഡ്ജി ഇത്തരത്തിലുള്ള കടുത്ത ആരോപണം നടത്തിയത്. ഗൊഗോയിയെ ‘ജസ്റ്റിസ്’ എന്ന് സംബോധന ചെയ്യാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും കട്ജു തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് പ്രകാരമാണ് രഞ്ജന്‍ ഗൊഗോയ് പ്രവര്‍ത്തിച്ചത്. കേസില്‍ അന്യായവും അങ്ങേയറ്റം നിന്ദ്യവുമായ വിധിയാണ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. അതേസമയം ബെഞ്ചിലെ മറ്റ് നാല് ജഡ്ജിമാരും ഈ നിലപാടിന് എതിരെ ശബ്ദമുയര്‍ത്തിയതുമില്ല. ഈ കാരണത്താല്‍ തന്നെ അവരും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. കട്ജു തന്റെ ലേഖനത്തില്‍ പറയുന്നു.

മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന അകില്‍ ഖുറേഷിയെ ചെറിയ കോടതിയായ ത്രിപുര കോടതിയിലേക്ക് മാറ്റാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനു സുപ്രീം കോടതി ജഡ്ജിയായിരുന്ന സമയത്ത് രഞ്ജന്‍ ഗോഗോയിയും മറ്റ് ജഡ്ജിമാരും കൂട്ട് നിന്നുവെന്നും കട്ജു ആരോപിക്കുന്നു.

സി.ബി.ഐ മുന്‍ ഡയറക്ടറായ അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ കേസിലും സ്വാഭാവികനീതിക്ക് എതിരായ നടപടി ആണ് ഉണ്ടായത്. വനിതാജീവനക്കാരി ലൈംഗികാതിക്രമം ആരോപിച്ചപ്പോള്‍ താന്‍ കൂടി അംഗമായ മൂന്നംഗ ബെഞ്ചുണ്ടാക്കി വാദംകേട്ട രഞ്ജന്‍ ഗൊഗോയ്യുടെ നടപടിയും പരിഹാസ്യമാണെന്നും കട്ജു കുറ്റപ്പെടുത്തി.

മുന്‍ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ രഞ്ജന്‍ ഗൊഗോയ്യുടെ തെറ്റായ നടപടികള്‍ക്ക് എതിരെ സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരാരും യാതൊരു രീതിയിലും പ്രതികരിച്ചു കണ്ടില്ല. കട്ജു തന്റെ ലേഖനത്തില്‍ പറയുന്നു. 2011ലാണ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീം കോടതി ജഡ്ജി സ്ഥാനത്തുനിന്നും വിരമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...