മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് വിജയം. 68 വോട്ടര്‍മാരില്‍ 59 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ. ജിനോയ് ജോര്‍ജ്ജ്, കെ.കെ സുകുമാരന്‍, പി.പി ഉണ്ണിക്കൃഷ്ണന്‍ നായര്‍, രമേഷ് ചന്ദ്രന്‍, റെജി ശാമുവേല്‍, തമ്പി കോലത്ത്, തോമസ് മാത്യു എന്നിവര്‍ വിജയിച്ചു. വനിതാ സംവരണ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.എസ് ശാലിനിക്കുട്ടിയമ്മ വിജയിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എസ്.സി സംവരണ സീറ്റിലേക്ക് വി.കെ സുകുമാരനും വനിതാ സംവരണ സീറ്റിലേക്ക് ബിന്ദു ചാത്തനാട്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ലൈബ്രറി കൗണ്‍സിലേക്ക് ബി.വിനയസാഗര്‍, ഡോ.പി.ജെ ഫിലിപ്പ്, ജോസ് കുറഞ്ഞൂര്‍, കെ.പി. രാധാകൃഷ്ണന്‍, ടി.എസ് മോഹനപണിക്കര്‍ എന്നിവരും എസ്.സി. സംവരണ സീറ്റിലേക്ക് സനോജും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനമായ മഹാകവി വെണ്ണിക്കുളം താലൂക്ക് ലൈബ്രറി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.നളിനി വരണാധികാരിയായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 11ന് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...