കാഫീർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം കേൾക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വാദം കേൾക്കും. കേസിൽ ജാമ്യത്തിലിറങ്ങിയ ജിതിൻ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുന്നതടക്കം ജാമ്യ വ്യവസ്ഥയുടെ ലംഘനം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് ക്രിമിനൽ കേസിൽ പ്രതിയായതും എസ്ഐടി ചൂണ്ടികാണിച്ചിട്ടുണ്ട്. അതേസമയം ജാമൃവ്യവസ്ഥ ലംഘിച്ചിട്ടില്ലെനാണ് ജിതിൻ്റെ അഭിഭാഷകൻ വാദിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവര്‍ത്തകര്‍ ചേർന്ന് സ്വീകരണം നൽകിയതും വലിയ വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍.

കേസ് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് സ്‌ക്രീന്‍ഷോട്ട് നിര്‍മാണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്‌ഐ വാദിക്കുമ്പേഴും ജിതിന്‍ തന്നെയാണ് ഇത് നിര്‍മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...