ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഇത് തനിക്ക് എളുപ്പമുള്ള ചുവട് വയപ് അല്ല, അണ്ണാ ഹസാരെയുടൈ കാലം മുതല്‍ ഞാന്‍ ആം ആദ്മിയുടെ ഭാഗമായിരുന്നു. എംഎല്‍എആയും മന്ത്രിയായും ഡല്‍ഹിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവും ബിജെപിയില്‍ ചേരാന്‍ കാരണമായിട്ടില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ കൈലാഷ് ഗെഹ് ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് കൈലാഷ് ഗെഹ് ലോട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. രാജിക്കത്ത് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളിന് കൈമാറുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ അതീഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതോടെ ഗെഹ് ലോട്ടിന് അദ്ദേഹത്തിന്റെതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ‘അദ്ദേഹം സ്വതന്ത്രനാണ്. എവിടെ വേണമെങ്കിലും പോകാം’ – എന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് പി. ജയരാജന്‍

0
കണ്ണൂര്‍: സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി...

കേരളത്തിൽ മഴ മുന്നറിയിപ്പ് ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിനിടെ ഒറ്റപ്പെട്ട ശക്തമായ...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ...

കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തു ; ജ്യോത്സ്യൻ അറസ്റ്റിൽ

0
ചെന്നൈ : വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ...